ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ 11 കാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെ കിൽക്കീലിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാറിടിച്ച് ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

