Author: sreejithakvijayan

ഡബ്ലിൻ: ക്യാൻസർ ബാധിതയായ മലയാളി നഴ്‌സിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മലയാളി നഴ്‌സ് സ്മിത കിഴക്കൂടൻ ജോർജ് ആണ് അയർലൻഡിൽ ക്യാൻസർ ബാധയെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നത്. കീമോ തെറാപ്പി, റേഡിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്കായാണ് സഹായം ആവശ്യമായുള്ളത്. മൂന്ന് കുട്ടികളുടെ മാതാവായ സ്മിതയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. അസുഖത്തിന് പിന്നാലെ വീട്ടിൽ വിശ്രമത്തിലാണ് സ്മിത. ചികിത്സാ ചിലവുകളും കുടുംബത്തിന്റെ ചിലവുകളും വലിയ വെല്ലുവിളിയായി സ്മിതയ്ക്ക് മുൻപിലുണ്ട്. സ്മിതയ്ക്ക് ധനസഹായം നൽകാൻ താത്പര്യം ഉള്ളവർ https://gofund.me/b4ce12a78 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കൂടുതൽ ശാഖകളുമായി പ്രമുഖ ബേക്കറിയായ ബ്രൂ ആൻഡ് ബേക്ക്. ക്രെഗാഗ് റോഡിലാണ് പുതിയ ബേക്കറി ബ്രൂ ആൻഡ് ബേക്ക് ആരംഭിക്കുന്നത്. ഇതുൾപ്പെടെ മൂന്ന് ശാഖകൾ ബ്രൂ ആൻഡ് ബേക്കിന് ഉണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി ഉടമകൾ ഈ വാർത്ത പങ്കുവച്ചത്. ലിസ്‌ബേൺ റോഡിൽ ബ്രൂ ആൻഡ് ബേക്കിന് രണ്ട് ഷോപ്പുകൾ ഉണ്ട്. ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ 10 മണി മുതലാണ് പുതിയ ബേക്കറി തുറന്ന് പ്രവർത്തിക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2019 മുതൽ 2023 വരെയുള്ള കാലങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 43 ശതമാനം കൂടുതലാണ്. അതേസമയം നരഹത്യാ നിരക്ക് യൂറോപ്യൻ യൂണിയനിലെ ശരാശരി നിരക്കിനേക്കാൾ കുറവായിരുന്നു. മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുടെയും നിരക്ക് അയർലൻഡിൽ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 14 ശതമാനം കൂടുതലാണ്. സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ലോ റിഫോം പ്രസിദ്ദീകരിച്ച ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ.

Read More

ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 193 ഡ്രൈവർമാർ. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 660 ലധികം വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ഇവയിൽ പകുതിയിലധികം വാഹനങ്ങൾക്കും ഇൻഷൂറൻസ് ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജനുവരി 30 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി രണ്ട് തിങ്കളാഴ്ചവരെയാണ് പരിശോധന നടത്തിയത്.

Read More

ബെൽഫാസ്റ്റ്: അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി വടക്കൻ അയർലൻഡിൽ. ബെൽഫാസ്റ്റിൽ എത്തിയ കനോലിയെ ഫസ്റ്റ് മിനിസ്റ്ററും, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ വടക്കൻ അയർലൻഡ് സന്ദർശനമാണ് കനോലിയുടേത്. ഇന്ന് രാവിലെ സ്‌റ്റോർമോണ്ട് കാസിലിൽ എത്തിയ കനോലി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിനെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെഞ്ചലിയെയും കണ്ടും. പിന്നീട് ഉച്ചയ്ക്ക് 1.30 ന് അൾസ്റ്റർ യൂണിവേഴ്‌സിറ്റി സന്ദർശിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് കൗണ്ടികളിൽ വിവിധ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. വിക്ലോ, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ആണ് ഉള്ളത്. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, വെക്‌സ്‌ഫോർഡ്, മൊനാഘൻ, ടിപ്പററി എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. 24 മണിക്കൂർ നേരത്തേയ്ക്ക് ആണ് മുന്നറിയിപ്പ്. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മുന്നറിയിപ്പുകൾ നിലവിൽ വന്നു. ശക്തമായ മഴയിൽ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കാനും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കാനും നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് അറിയിച്ചു.

Read More

ഡബ്ലിൻ: സ്‌ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം നീളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ നിയമ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി തനിക്ക് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഈ വാഹനങ്ങൾ ഉപയോഗിച്ച് സമൂഹത്തെ ഭയപ്പെടുത്തുന്നു. റോഡ് സുരക്ഷയിൽ ബൈക്കുകളുടെ നിരോധനം വളരെ പ്രധാനപ്പെട്ടത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള കാലാവസ്ഥാ തുടരുമെന്ന് മെറ്റ് ഐറാൻ. നാളെ അതിതീവ്രമായ മഴ ലഭിക്കും. അതിനാൽ രാജ്യ വ്യാപകമായി രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബീച്ചുകളിൽ പോകുന്നവർ ഈ വേളയിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാലാണ് ജാഗ്രത പാലിക്കേണ്ടത്. ഡബ്ലിൻ, വിക്ലോ എന്നിവിടങ്ങളിൽ മഴ അൽപ്പം കൂടി കൂടുതലായി ലഭിക്കാം. അതിനാൽ വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയും പ്രളയത്തിന് സാധ്യതയുണ്ട്.

Read More

ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്തും നിയമം തെറ്റിച്ച് ഐറിഷ് ഡ്രൈവർമാർ. അവധി ദിനങ്ങളിൽ 3500 പേരെയാണ് വേഗപരിധി ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മാത്രം 800 പേർ വേഗപരിധി ലംഘിച്ചതായി വ്യക്തമായി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലകളിൽ 190 കിലോ മീറ്റർ വേഗതിയിൽ ആയിരുന്നു നിയമം ലംഘിച്ച് ഡ്രൈവർമാർ വാഹനം ഓടിച്ചിരുന്നത്. ഈ ദിവസങ്ങളിൽ വാഹനാപകടങ്ങളിലായി 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ 15 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൗണ്ടി കിൽഡെയറിൽ ഉണ്ടായ കാർ അപകടത്തിൽ 50 കാരനും കാവനിൽ ഉണ്ടായ വാഹനാപകടത്തിൽ 40 കാരനുമാണ് മരിച്ചത്.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിൽ മേഖലയിലെ റോഡുകളിൽ വേഗപരിധി നിശ്ചയിക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ കൗൺസിലിന്റെ മേഖലയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോ മീറ്ററായി മാറ്റാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൗൺസിൽ ചർച്ച ചെയ്തുവരികയാണ്. വേഗപരിധി കുറച്ച് അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ കൗൺസിൽ പരിധിയിൽ 50, 60, 80 കിലോമീറ്റർ വേഗതയാണ് ഉള്ളത്. പൊതുജനങ്ങളുമായി സംസാരിച്ച ശേഷം ആയിരിക്കും ഇത് എത്രയായി ചുരുക്കണം എന്ന കാര്യത്തിൽ വ്യക്തത വരുത്തുക.

Read More