Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിൽ വാക്‌പോര്. ഇന്നലെ ഒയിറിയാച്ച്ടാസ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയിൽ വച്ചായിരുന്നു കമ്പനികളും രാഷ്ട്രീയ നേതാക്കളും തമ്മിൽ വാക്‌പോര് നടന്നത്. കമ്മിറ്റിയിൽ മെറ്റ, ഗൂഗിൾ, ടിക് ടോക്ക് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ഇതിൽ കമ്പനികൾക്ക് എതിർപ്പുണ്ടോയെന്ന് സെനറ്റർ റോണൻ മുള്ളൻ ചോദിച്ചു. ഇതോടെ കമ്പനി പ്രതിനിധികൾ വിമർശനം ഉന്നയിക്കുകയായിരുന്നു.

Read More

ലിമെറിക്ക്: രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രിയുടെ സ്ഥലം വാടകയ്ക്ക് എടുക്കാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്. ബോൺ സെകോർഡ് ലിമെറിക്ക് ആശുപത്രിയുടെ പുറത്തുള്ള സ്ഥലമാണ് വാടകയ്ക്ക് എടുക്കുന്നത്. ഇത് സംബന്ധിച്ച കാരാറിൽ ധാരണയായി. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് യുഎച്ച്എൽ. തിരക്കേറിയ സാഹചര്യങ്ങളിൽ നിരവധി രോഗികൾ മരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് പരിശോധനകൾക്കും മറ്റുമായി പുറത്ത് സ്ഥലം വാടകയ്‌ക്കെടുക്കാൻ ആശുപത്രി തീരുമാനിച്ചത്.

Read More

ഡബ്ലിൻ: ഡിസ്‌കൗണ്ട് റീട്ടെയ്‌ലർ യൂറോജയന്റ് ല്വിക്വിഡേഷനിലേക്ക് കടക്കുന്നു. ഇതോടെ 640 ഓളം ജോലികളാണ് പ്രതിസന്ധിയിലായത്. ഹൈക്കോടതി ല്വിക്വിഡേറ്റർമാരെ നിയമിച്ചതിന് പിന്നാലെയാണ് യൂറോജയന്റ് ലിക്വിഡേഷനിലേക്ക് കടക്കുന്നത്. യൂറോജയന്റ് എന്ന പേരിൽ വ്യാപാരം നടത്തുന്ന യൂറോ ജനറൽ ലിമിറ്റഡ്, ബുഷ്‌ഗ്രോവ് ലിമിറ്റഡ് എന്നിവയുമായി ചേർന്ന് ലിക്വിഡേഷൻ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ലിക്വിഡേഷൻ സ്ഥാപനമായ ഇന്റർപാത്തിനെ കോടതി നിയോഗിച്ചു. ഇതോടെയാണ് ലിക്വിഡേഷനിലേക്ക് കമ്പനി പ്രവേശിച്ചത്.

Read More

ലാവോയിസ്: കൗണ്ടി ലാവോയിസിലെ നഴ്‌സിംഗ് ഹോമിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് എച്ച്എസ്ഇ. കോടതി ഉത്തരവിന് പിന്നാലെയാണ് എച്ച്എസ്ഇ ഏറ്റെടുത്തത്. ഈ നഴ്‌സിംഗ് ഹോമിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു. സ്ട്രാഡ്ബാലിയിലെ ഡ്രോയിംനിൻ നഴ്സിംഗ് ഹോമിന്റെ പ്രവർത്തനങ്ങളാണ് എച്ച്എസ്ഇ ഏറ്റെടുത്തത്. നഴ്‌സിംഗ് ഹോമിന്റെ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഹിഖ്വ രാജ്യത്തെ നഴ്‌സിംഗ് ഹോമുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഡ്രോയിംനിൻ നഴ്സിംഗ് ഹോമിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.

Read More

ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നദികളുടെ പരിസരത്ത് നിന്നും അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. പ്രളയത്തിന് കാരണമായേക്കാവുന്ന തടസ്സങ്ങളും മാറ്റി തുടങ്ങി. ഡബ്ലിനിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മുഴുവനായി യെല്ലോ വാണിംഗും ആണ്. പ്രളയ സാധ്യത കണക്കിലെടുത്ത് നദികളുടെ ജലനിരപ്പ് തുടർച്ചയായി അധികൃതർ നിരീക്ഷിച്ചുവരികയാണ്. നദിക്കരകളിൽ മണൽ ചാക്കുകൾ വിരിയ്ക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ജനുവരി മാസത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ യാത്രികരുടെ എണ്ണത്തിൽ വർധനവ്. 2025 ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ജനുവരിയിൽ 2.48 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ മാസം മൂന്ന് ദിവസങ്ങളിലാണ് യാത്രികരുടെ പരിധി ഒരു ലക്ഷം കടന്നത്. ജനുവരി 4 ഏറ്റവും തിരക്കേറിയ ദിവസം ആയിരുന്നു. അന്നേ ദിവസം 1,12,227 യാത്രികരാണ് ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ പ്രളയ ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് അയർലൻഡ് സർക്കാർ. വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് നേരിട്ട വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമാണ് സഹായം നൽകുന്നത്. ഇനിയും പ്രളയ സാധ്യതയുള്ളതിനാൽ പ്രളയ പ്രതിരോധത്തിനുള്ള പിന്തുണയും സർക്കാർ ഇവർക്ക് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളത്. ഇത് നഗരത്തിലുള്ളവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. എമർജൻസി ഹ്യുമാനിറ്റേറിയൻ ഫ്‌ളഡിംഗ് സ്‌കീമിൽ നിന്നാണ് ഇവർക്ക് സഹായം നൽകുക.

Read More

ഓഫാലി: കൗണ്ടി ഓഫാലിയിൽ വാഹനം ഇടിച്ച് കൗമാരക്കാർക്ക് പരിക്ക്. ഓഫാലിയിലെ ക്ലാരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇവരെ ഇടിച്ച കാറിന്റെ ഉടമയായ 40 വയസ്സ് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരിയുടെ നില ഗുരുതരമാണ്. ഡബ്ലിനിലെ ക്രംലിൻ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. 15 വയസ്സുളള ആൺകുട്ടിയെ ടുല്ലമോറിലെ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ല. ഇന്നലെ വൈകീട്ട് ആറേ കാലോടെ ആയിരുന്നു സംഭവം ഉണ്ടായത്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഐറിഷ് പതാകയ്ക്ക് സമീപം നിന്ന് ആകാശത്തേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റ്. 37 ഉം 47 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ടുളിമോർ റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. ജനുവരി 11 ന് ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. വെടി ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചായിരുന്നു ഇരുവരും മേഖലയിൽ എത്തിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 കൗണ്ടികളിൽ യെല്ലോ, ഓറഞ്ച് വാണിംഗുകൾ ഏർപ്പെടുത്തി. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മുന്നറിയിപ്പുകൾ നിലവിൽവരും. വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. കാർലോ, ഡബ്ലിൻ, കിൽഡയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, വെക്‌സ്‌ഫോർഡ്, മൊനാഘൻ, ടിപ്പററി എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. 11 കൗണ്ടികളിലും അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്നുള്ള മഴയും അനുഭവപ്പെടാം. അതിനാൽ ജാഗ്രത പാലിക്കണം.

Read More