ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള ദുഷ്കരമായ കാലാവസ്ഥ തുടരുമെന്ന് വിലയിരുത്തൽ. ഈ വാരവും വാരാന്ത്യവും മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാം. ഇതേ തുടർന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്ന് അധികൃതർ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.
പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ സീൻ കാന്നി, കെവിൻ ബോക്സർ എന്നിവർ ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയത്. ശക്തമായ മഴ രാജ്യത്ത് രൂക്ഷമായ പ്രളയം ഉണ്ടാകാൻ കാരണം ആകുമെന്നാണ് അറിയിപ്പ്.
Discussion about this post

