ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകീട്ട് കില്ലിഞ്ചി റോഡിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് ഏഴേ മുക്കാലോടെ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 36 കാരൻ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

