അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ടഡൗണിൽ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. 49 കാരനായ റോളൻഡാസ് ക്വെഡെറിസ് ആണ് മരിച്ചത്. അതേസമയം സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ച ആയിരുന്നു പോർട്ടഡൗണിലെ വീടിനുള്ളിൽ 49 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ 50 വയസ്സുള്ള രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

