ഓഫാലി: പുതിയ വെൻഡീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഓഫാലിയിൽ തുറക്കാൻ കോറിബ് ഓയിൽ. മെയ് മാസത്തോടെ കൗണ്ടിയിലെ ടുള്ളമോർ റീട്ടെയ്ൽ പാർക്കിൽ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കും. അയർലൻഡിലെ വെൻഡീസിന്റെ രണ്ടാമത്തെ റെസ്റ്റോറന്റാണ് ഓഫാലിയിലേത്. പുതിയ റെസ്റ്റോറന്റ് 60 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
ഇക്കഴിഞ്ഞ ഒക്ടോബറിൽ കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിൽ ആദ്യ റെസ്റ്റോറന്റ് തുറന്നിരുന്നു. ഇതിനുള്ള ജനപ്രീതിയാണ് രണ്ടാമത്തെ റെസ്റ്റോറന്റ് കൂടി തുറക്കാൻ പ്രേരകമായത്.
Discussion about this post

