- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
- വാടക വർധനവ്; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം
- പോർട്ടഡൗണിലെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
- ‘ ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് വേണം ‘ ; ആവശ്യപ്പെട്ട് പാകിസ്ഥാനികൾ
- കാറ്റും മഴയും; അയർലൻഡ് വീണ്ടും നനയുന്നു
- ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ; ലക്ഷ്യമിട്ടത് ഇറാനിയൻ മിസൈൽ സംഭരണ കേന്ദ്രങ്ങളെയും , കമാൻഡ് സെന്ററുകളെയും
Author: sreejithakvijayan
ഡബ്ലിൻ: ഡെയ്ൽ ബാറിലെയും റസ്‌റ്റോറന്റിലെയും ഭക്ഷണത്തിന്റെ വില വർധനവ് ടിഡികൾക്കും സെനേറ്റർമാർക്കും തിരിച്ചടിയായി. കഴിഞ്ഞ വർഷം നവംബർ മുതലായിരുന്നു ഭക്ഷണത്തിനും പാനീയങ്ങൾക്കും വില വർധിച്ചത്. ഡെയ്‌ലിന് പുറത്തുള്ള ഭക്ഷണശാലകളിൽ ഈടാക്കുന്നതിനെക്കാൾ അമിത നിരക്കാണ് അകത്തുള്ള റെസ്റ്റോറന്റ് ഈടാക്കുന്നത് എന്നാണ് വിവരം. അതേസമയം വൈനിന്റെ വിലയിൽ വർധനവ് ഉണ്ടായിട്ടില്ല. നേരത്തെ ഉച്ചഭക്ഷണത്തോടൊപ്പം ലഭിക്കുന്ന സൂപ്പിന് 5 യൂറോ ആയിരുന്നു വില. എന്നാൽ ഇതിപ്പോൾ 5.50 യൂറോ ആണ്. കലമാരിയുടെ വില നേരത്തെ 8 യൂറോ ആയിരുന്നു. ഇതിപ്പോൾ 9.50 യൂറോ ആയി വർധിച്ചു. പ്രൈം ബീഫ് ബർഗറിന് 12 യൂറോ ആയിരുന്നു വില. എന്നാൽ ഇപ്പോൾ ഇവയ്ക്ക് ഡിടിമാരും സെനേറ്റർമാരും 13.80 യൂറോ നൽകണം.
ഡബ്ലിൻ: ഭാവിയിലെ പ്രളയ ഭീഷണി കണക്കിലെടുത്ത് അടിയന്തിര യോഗം ചേരാൻ നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് (എൻഇസിജി). വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തിര യോഗം ചേരുന്നത്. അനുബന്ധ സംഘങ്ങളും യോഗത്തിൽ പങ്ക് ചേരും. ഇന്ന് മുതൽ ശക്തമായ മഴയാണ് അയർലൻഡിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും മഴ അതിശക്തമാകും. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, കോർക്ക്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി വരെ മുന്നറിയിപ്പുണ്ട്.
ഡൊണഗൽ: തിരക്കേറിയ റോഡിലൂടെ കാർ റേസിംഗ് നടത്തിയവർ അറസ്റ്റിൽ. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാരാന്ത്യ ബാങ്ക് അവധിയുടെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംഘം പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗതയിൽ കാറുമായി യുവാക്കൾ എത്തിയത് പോലീസ് കണ്ടത്. ലെറ്റർകെന്നി ടൗൺ സെന്ററിലേക്കുള്ള നാല് വരി പാതയിൽ ആയിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.
ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെ ആയിരുന്നു സംഭവം. ബാലിമോണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 80 കാരനാണ് സാരമായി പരിക്കേറ്റത്. കൗമാരക്കാരൻ ഓടിച്ച കാറാണ് ഇയാളെ ഇടിച്ച് പരിക്കേൽപ്പിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 80 കാരൻ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഡബ്ലിൻ: ഡിസംബറിൽ അയർലൻഡിൽ എത്തിയ വിദേശ വിനോദസഞ്ചാരികൾ ചിലവിട്ടത് 427 മില്യൺ യൂറോ. 4.8 മില്യൺ രാത്രികൾ ഇവർ അയർലൻഡിൽ താമസിച്ചു. ഡിസംബറിൽ 524,100 വിദേശ സന്ദർശകരാണ് അയർലൻഡിൽ എത്തിയത്. 2024 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഇക്കുറി ഡിസംബറിൽ എത്തിയ വിദേശവിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 34 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ചിലവഴിച്ച തുകയുടെ കാര്യത്തിലും വർധനവ് ഉണ്ട്. 30 ശതമാനമാണ് ചിലവാക്കിയ തുകയിൽ വർധനവ് ഉണ്ടായത്. അതേസമയം കഴിഞ്ഞ വർഷം അയർലൻഡിൽ എത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്.
കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം ഉണ്ടായത്. ആർ192 ൽ ആയിരുന്നു അപകടം ഉണ്ടായത്. കാറോടിച്ചിരുന്നത് 40 കാരനാണ്. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഡബ്ലിൻ: പ്രളയ ഭീതിയിൽ അയർലൻഡ്. വരും ദിവസങ്ങളിൽ രാജ്യത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന പ്രവചനമാണ് ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കിഴക്ക്, തെക്ക്- കിഴക്ക് മേഖലകളിൽ ആയിരിക്കും പ്രളയ സാധ്യത കൂടുതൽ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രശ്‌നം രൂക്ഷമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് ശേഷമുള്ള ദിവസങ്ങളിലും മഴ തുടരും. നിലവിൽ നദികളെല്ലാം നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ മഴപോലും വലിയ വെള്ളപ്പൊക്കത്തിന് കാരണം ആയേക്കാം. അതേസമയം അയർലൻഡിലെ എട്ട് കൗണ്ടികളിൽ മഴയെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു.
ഡബ്ലിൻ: അയർലൻഡിലേക്ക് ദേശാടനത്തിനായി എത്തുന്ന തണ്ണീർത്തട പക്ഷികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ശൈത്യകാലത്ത് എത്തുന്ന പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത് എന്നാണ് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയിലെ മാറ്റം, മനുഷ്യരുടെ ഇടപെടൽ എന്നിവയാണ് പക്ഷികളുടെ എണ്ണം കുറയാൻ കാരണം ആയത്. അയർലൻഡിലേക്ക് എത്തുന്ന 63 ഇനം തണ്ണീർത്തട പക്ഷികളെയാണ് നിരീക്ഷിച്ചിരുന്നത്.
ഡബ്ലിൻ: ഭാരം കുറയ്ക്കുന്നതിനുള്ള വെയിറ്റ് ലോസ് കുത്തിവയ്പ്പുകൾക്കായി എച്ച്എസ്ഇ ചിലവിട്ടത് വൻ തുക. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200 മില്യൺ യൂറോയിലധികം ചിലവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 80,000 രോഗികൾക്ക് സർക്കാർ സൗജന്യമായി മരുന്ന് നൽകി. ഭാരം കുറയ്ക്കുന്നതിനായി ഒസെമ്പിക് ഉൾപ്പെടെയുള്ള മരുന്നുകളാണ് എച്ച്എസ്ഇ നൽകുന്നത്. കഴിഞ്ഞ വർഷം മരുന്ന് വിതരണത്തിനായി എച്ച്എസ്ഇ അഞ്ചര ലക്ഷം യൂറോ ചിലവിട്ടു. ഫ്രീ ഡ്രഗ്‌സ് സ്‌കീം വഴി കിൽഡെയറിലുള്ള 4,531 പേർക്ക് മരുന്ന് ലഭിച്ചു. നോർത്ത് ഡബ്ലിനിലുള്ള 4,322 പേർക്കും ഗാൽവെയിൽ 3,991 പേർക്കും മരുന്ന് നൽകി.
ഡബ്ലിൻ: അയർലൻഡിൽ അഭയാർത്ഥികളുടെ താമസ സൗകര്യത്തിനായി സർക്കാർ ചിലവിട്ട തുകയിൽ വർധനവ്. കഴിഞ്ഞ വർഷം 19 ശതമാനം അധിക തുകയാണ് സർക്കാർ ചിലവിട്ടത്. 1.2 ബില്യൺ യൂറോ 2025 ൽ അഭയാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ആകെ ചിലവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സംരക്ഷണം തേടിയ അപേക്ഷകരുടെ എണ്ണത്തിൽ 29 ശതമാനം കുറവ് ഉണ്ടായിരുന്നു. ഈ വേളയിലാണ് ചിലവഴിച്ച തുകയിൽ വർധനവ്. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
