ഡബ്ലിൻ: വാടക വർധിപ്പിക്കാനുള്ള ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നിർദ്ദേശത്തിനെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കമ്യൂണിറ്റി ആക്ഷൻ ടെനന്റ്സ് യൂണിയന്റെ (സിഎടിയു) നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു പരിപാടി. അടുത്ത മാസം മുതൽ കൗൺസിൽ പരിധിയിലെ സോഷ്യൽ ഹോമുകളുടെ ഉൾപ്പെടെ വാടക വർധിപ്പിക്കാനാണ് തീരുമാനം.
ഡബ്ലിൻ സിറ്റി കൗൺസിലിലെ വാടകക്കരും, സിൻഫെയ്ൻ, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായി. ഗാർഡൻ ഓഫ് റിമെമ്പറൻസിൽ ഉച്ചയ്ക്ക് ആരംഭിച്ച പരിപാടി വുഡ് ക്വായിലെ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ആസ്ഥാനത്തേയ്ക്ക് നടന്ന മാർച്ചോടെയാണ് അവസാനിച്ചത്.
Discussion about this post

