വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ വീട്ടിൽ ഹെലിപാഡ് നിർമ്മിക്കാൻ ബ്രീട്ടീഷ് ശതകോടീശ്വരനായ ജെയിംസ് ഡൈസണ്‍ അനുമതി. ആസൂത്രണ കമ്മീഷനാണ് അനുമതി നൽകിയത്. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള തന്റെ ആഡംബര വസതിയോട് ചേർന്ന് ഹെലിപാഡ് നിർമ്മിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
ഹെലിപാഡിനായി നേരത്തെ തന്നെ വാട്ടർഫോർഡ് കൗണ്ടി കൗൺസിലിൽ നിന്നും അനുമതി ലഭിച്ചിരുന്നു. ഈ അനുമതി ആസൂത്രണ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു.
Discussion about this post

