ക്ലെയർ: ബേത്സയ്ദാ ആത്മാഭിഷേക താമസിച്ചുകൊണ്ടുള്ള ധ്യാനം ഈ മാസം 15 ന് ആരംഭിക്കും. പ്രമുഖ വചന പ്രഘോഷകനും അനോയിന്റിംഗ് ഫയർ കത്തലിക് മിനിസ്ട്രീസ് (എഎഫ്സിഎം) അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും, ഷിബു കുര്യനും ചേർന്നാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ അവസാനിക്കും.
ക്ലെയറിലെ സെന്റ് ഫ്ളന്നാസ് കോളേജിലാണ് മൂന്ന് ദിവസത്തെ ധ്യാനം നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ നവീൻ : 0892507409, നിവ്യ : 0870535255, ജയ്സൺ :0892523699 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

