വാട്ടർഫോർഡ്: കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് വാട്ടർഫോർഡിൽ തുടക്കം. ഐറിഷ് മ്യൂസിയം ഓഫ് ടൈമിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കമായിരിക്കുന്നത്. 19ാം നൂറ്റാണ്ട് മുതലുള്ള 400 ലധികം കുക്കൂ ക്ലോക്കുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
വൺ, ടു, എയ്റ്റ്-ഡേ ക്ലോക്കുകൾ, വാൾ ക്ലോക്കുകൾ, ടേബിൾ ക്ലോക്കുകൾ, ഓട്ടോമേഷൻ പീസുകൾ, ക്വാർട്ടർ സ്ട്രൈക്കിങ് ക്ലോക്കുകൾ, ഭീമാകാരന്മാരായ ക്ലോക്കുകൾ, കുഞ്ഞൻ ക്ലോക്കുകൾ മുതലായവ കാഴ്ചക്കാർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
Discussion about this post

