വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി. 31 വയസ്സുള്ള രജത് കശ്യപിനെ ആണ് കാണാതായത്. യുവാവിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
മാർച്ച് 27 മുതലായിരുന്നു യുവാവിനെ കാണാതായത്. ഗോറിയിലെ വീട്ടിൽ ആയിരുന്നു യുവാവ് അവസാനമായി ഉണ്ടായിരുന്നത്. കാണാതാകുന്ന ദിവസം രാത്രി 8.30 വരെ രജത് വീട്ടിൽ ഉണ്ടായിരുന്നു. പിന്നീട് എവിടെ പോയി എന്ന് ആർക്കും അറിയില്ല.
5 അടി 8 ഇഞ്ചാണ് യുവാവിന്റെ ഉയരം. മെലിഞ്ഞ ശരീരവും പച്ച നിറമുള്ള കണ്ണുകളും ഉണ്ട്. തലമുടിയുടെ നിറം കറുപ്പാണ്. കാണാതാകുമ്പോൾ ജീൻസും ഗ്രേ ജിപ്പർ ടോപ്പുമായിരുന്നു വേഷം.
Discussion about this post

