ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് ആശ്വാസമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്രമികൾ ഫ്ളാറ്റിന് നേരെ ഒന്നിലധികം പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. സംഭവ സമയം ഒരാൾ മാത്രമാണ് ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ തീ പടർന്നതോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ജീവൻ അപായപ്പെടുത്തുന്നതിന് വേണ്ടിയുള്ള ആക്രമണമായിട്ടാണ് സംഭവത്തെ പോലീസ് കാണുന്നത്.
Discussion about this post

