Author: sreejithakvijayan

ഗാൽവേ: ഗാൽവേ റിംഗ് റോഡിനായുള്ള അംഗീകാരം ലഭിക്കുമോയെന്ന കാര്യത്തിൽ അടിയന്തിരമായി വ്യക്തത വരുത്തണമെന്ന് ആവശ്യം. ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വികസനത്തിന് തടസ്സമുണ്ടാക്കുമെന്ന് ഇവർ വ്യക്തമാക്കി. തുടർച്ചയായ ഗതാഗതക്കുരുക്ക് നഗരത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും വിദേശ നിക്ഷേപങ്ങൾക്ക് ഭീഷണി ആകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് പരിഹരിക്കുക അത്യാവശ്യമാണ്. ഇതിന് വേണ്ടിയാണ് 18 കിലോ മീറ്റർ ദൈർഘ്യമുള്ള റിംഗ് റോഡിന് നാല് വർഷം മുൻപ് അംഗീകാരം നൽകിയത്. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഡൺ ലാവോഘെയറിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്‌ക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

Read More

ഡബ്ലിൻ: അയർലൻഡിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. എട്ട് കൗണ്ടികളിൽ വ്യത്യസ്ത തരത്തിലുള്ള യെല്ലോ വാണിംഗ് ആണ് മെറ്റ് ഐറാൻ ഏർപ്പെടുത്തിയിരിക്കുന്നത്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, കോർക്ക്, വാട്ടർ ഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് വൈകീട്ട് മൂന്ന് മണിവരെ യെല്ലോ റെയിൻ വാണിംഗ് ആണ്. ഡബ്ലിൻ, ലൗത്ത്, വിക്ലോ എന്നീ കൗണ്ടികളിൽ രാത്രി 9 വരെയാണ് യെല്ലോ വാണിംഗ്. ഇന്നലെ രാത്രി അയർലൻഡിൽ വ്യാപകമായി അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുകൾ നീട്ടിയത്. നേരത്തെ കൗണ്ടികളിൽ രാവിലെ 9 മണിവരെയായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

Read More

ഡബ്ലിൻ: പുതുവർഷത്തിൽ അയർലൻഡിന്റെ കാർ വിപണി കീഴടക്കി ഇലക്ട്രിക് കാറുകൾ. പെട്രോൾ, ഡീസൽ കാറുകളെക്കാൾ വൻ തോതിലാണ് ഇലക്ട്രിക് കാറുകൾ വിൽപ്പന നടത്തുന്നത്. റെഗുലർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡുകൾക്കാണ് ജനപ്രീതി കൂടുതൽ. വിപണിയുടെ 28.3 ശതമാനവും റെഗുലർ പെട്രോൾ- ഇലക്ട്രിക് ഹൈബ്രിഡ് കാറുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകൾക്ക് തൊട്ടു പിന്നിലാണ് സ്ഥാനം. 21.2 ശതമാനം. വിറ്റഴിച്ചവയിൽ 20.9 ശതമാനം പെട്രോൾ കാറുകളും, 15 ശതമാനം പ്ലഗ്- ഇൻ ഹൈബ്രിഡ് കാറുകളുമാണ്.

Read More

ഡബ്ലിൻ: യൂറോപ്പിലാകമാനം അഞ്ചാംപനി പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിലുള്ളവർക്ക് മുന്നറിയിപ്പുമായി എച്ച്എസ്ഇ. അവധിയോട് അനുബന്ധിച്ച് യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ അധികൃതർ അറിയിച്ചു. യൂറോപ്പിൽ നിരവധി പേർക്കാണ് അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ശൈത്യ അവധിക്കാലത്തോട് അനുബന്ധിച്ച് നോർതേൺ ഇറ്റലിയിൽ വൈവിധ്യമാർന്ന കായിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇവിടേയ്ക്ക് അയർലൻഡിൽ നിന്നും നിരവധി പേരാണ് എത്താറുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ്. യാത്രയ്ക്ക് മുൻപ് വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിന് പുറമേ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം എന്നും എച്ച്എസ്ഇ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ:  കടൽ തീരത്തെ കാർ പാർക്കിംഗ് മേഖലകൾ അടച്ച് പൂട്ടി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് ഡബ്ലിനിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഡബ്ലിനിൽ യെല്ലോ വാണിംഗ് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ലിനിൽ വലിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് കടലിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇനിയും മഴ ലഭിച്ചാൽ ജലനിരപ്പ് ഉയരുകയും പ്രളയം ഉണ്ടാകുകയും ചെയ്യും. ഇത് പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് കാർ പാർക്കിംഗ് മേഖലകൾ അടച്ചിട്ടത്.

Read More

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിന് തീയിട്ടു. വെർനോൻ കോടതി പരിസരത്തെ വീട്ടിൽ ആയിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 10.10 ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻ വാതിലിന് പ്രതികൾ തീയിടുകയായിരുന്നു. തീയും പുകയും കണ്ടയുടൻ വീട്ടിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടി. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി തീ അണച്ചു. അതേസമയം വലിയ നാശനഷ്ടങ്ങളാണ് വീട്ടിൽ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വളരെ നേരത്തെ തന്നെ വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന നിർണായക കണ്ടെത്തലുമായി അയർലൻഡിലെ ഗവേഷകർ. ജനിച്ച് രണ്ട് മാസം പ്രായം ആകുമ്പോൾ മുതൽ തന്നെ കുട്ടികൾക്ക് വസ്തുക്കൾ തിരിച്ചറിയാൻ കഴിയുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ട്രിനിറ്റി കോളേജ് ഡബ്ലിൻ, ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ്, സ്റ്റാൻഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. ബ്രെയിൻ ഇമേജിംഗ്, എഐ മോഡൽസ് എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. 130 രണ്ട് മാസം പ്രായമുള്ള കുട്ടികളെ ആയിരുന്നു പഠനത്തിന് വിധേയം ആക്കിയത്. ബീൻ ബാഗിൽ കിടത്തിയ ശേഷം ഇവരെ വർണാഭമായ വസതുക്കൾ കാണിച്ച് കൊടുക്കുകയായിരുന്നു. ഏകദേശം 15 മുതൽ 20 മിനിറ്റുവരെയാണ് കുട്ടികൾക്ക് മുൻപിൽ വസ്തുക്കൾ കാണിച്ചത്. ഇതേ സമയം കുട്ടികളുടെ തലച്ചോർ എങ്ങനെ ഇതിനോട് പ്രതികരിക്കുന്നുവെന്ന് എംആർഐ ഉപയോഗിച്ച് നിരീക്ഷിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡ് മലയാളികൾക്ക് അഭിമാനമായി കൊച്ചുമിടുക്കൻ. മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിനെ പ്രതിനിധീകരിക്കുകയാണ് മലയാളിയായ എയ്ഡൻ ബോബി. വെക്‌സ്‌ഫോർഡിൽ താമസിക്കുന്ന ബോബി തോമസ്- സിബി ബേബി ദമ്പതികളുടെ മകനാണ് എയ്ഡൻ ബോബി. ചെറുപ്രായത്തിൽ തന്നെ ചെസിൽ വലിയ നേട്ടങ്ങളാണ് എയ്ഡൻ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ചെസ് ടൂർണമെന്റുകളിൽ ഇതിനോടകം തന്നെ എയ്ഡൻ ചാമ്പ്യൻ ആയിട്ടുണ്ട്. സഹോദരി എയ്ഞ്ചൽ ബോബിയും നിരവധി ചെസ് മത്സരങ്ങളിൽ പങ്കുകൊണ്ടിട്ടുണ്ട്. യംഗ് മാസ്റ്റേഴ്‌സ് ആകുകയാണ് ഇരുവരുടെയും ലക്ഷ്യം.

Read More

വാട്ടർഫോർഡ്: ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. ജനുവരി 26 ന് ഐഒസി വാട്ടർഫോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ ആയിരുന്നു സംഘടിപ്പിച്ചത്. നിരവധി പേർ പരിപാടികളുടെ ഭാഗമായി. അയർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പങ്കാളിത്തം പരിപാടിയിൽ ശ്രദ്ധേയമായി. ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം ആയിരുന്നു റിപ്പബ്ലിക് ദിന ആഘോഷങ്ങൾ.

Read More