ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയെ അറിയിച്ച കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിക്രൂരമായ ആക്രമണത്തിന് ആയിരുന്നു സ്കാർലറ്റ് ഫോക്നർ എന്ന യുവതി ഇരയായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
സംഭവത്തിൽ അറസ്റ്റിലായ കൗമാരക്കാരിയെയും സ്ത്രീയെയും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴാണ് പോലീസ് വിവരങ്ങൾ കൈമാറിയത്. 16 കാരിയായ പെൺകുട്ടി ഫോക്നറിനെ 11 വട്ടം ഇരുമ്പുവടികൊണ്ട് അടിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post

