ഡബ്ലിൻ: ഇ- സ്കൂട്ടറുകൾ കാൽനട യാത്രികർക്ക് ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ഒയിറിയാച്ച്ടാസ് കമ്മിറ്റി ഇന്ന് കേൾക്കും. ഏജ് ഫ്രണ്ട്ലി അയർലൻഡിന്റെ ചീഫ് ഓഫീസർ കാതറിൻ മക്ഗുയിഗഗനാണ് ഇക്കാര്യം കമ്മിറ്റിയെ അറിയിക്കുക. സ്കൂട്ടറുകളുടെ വേഗത, ശബ്ദത്തിന്റെ അഭാവം, ഫുട്പാത്തുകളിലെ അനുചിതമായ ഉപയോഗം എന്നിവയാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്ന കാര്യവും മക്ഗുയിഗഗൻ കമ്മിറ്റിയെ അറിയിക്കും.
പ്രായമായ കാൽനട യാത്രികർക്കാണ് ഇ-സ്കൂട്ടറുകൾ വലിയ ഭീഷണി ആകുന്നത്. ഗ്രാമപ്രദേശങ്ങളിലെ പിൻ റോഡുകളിലൂടെ അതിവേഗത്തിലാണ് ഇ- സ്കൂട്ടർ യാത്രികരുടെ സഞ്ചാരം.
Discussion about this post

