ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നോർത്ത് വാളിലെ അമിയൻസ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. മേറ്റർ മിസെറികോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടാനാണ് പോലീസ് നിർദ്ദേശം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി 01 666 8000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.
Discussion about this post

