ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ഭീമന്മാരായ ടെസ്കോയോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യുആർസി). പാരാലിമ്പിക് അത്ലറ്റിന് പ്രവേശനം നിഷേധിച്ച സംഭവത്തിലാണ് നടപടി. ആറായിരം യൂറോ അത്ലറ്റിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
അന്ധയായ പാരാലിമ്പിക് താരം നദീൻ ലാറ്റിമോറിനാണ് സൂപ്പർമാർക്കറ്റിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. സൂപ്പർമാർക്കറ്റിലേക്ക് നായയുമായി എത്തിയ ഇവർക്ക് ജീവനക്കാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ടെസ്കോയുടെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നായിരുന്നു താരം പ്രവേശനത്തിന് വിലക്ക് നേരിട്ടത്. ഇതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 2024 ലെ സംഭവങ്ങളിലാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.

