ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ അയർലൻഡുകാർക്ക് കൈനിറയെ സമ്മാനങ്ങളുമായി സാന്തക്ലോസ് എത്തുന്നു. ഇതിനായി സാന്താക്ലോസിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്.
സാന്താക്ലോസിന് അനുമതി നൽകുന്ന വിഷയം ഡെയ്ലിൽ മീത്ത് വെസ്റ്റ് ടിഡി ഐസ്ലിംഗ് ഡെംപ്സിയാണ് ഉന്നയിച്ചത്. നമ്മുടെ വ്യോമാതിർത്തി തുറന്ന് നൽകണമെന്ന ഉറപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രധാനമന്ത്രി അനുകൂല മറുപടി നൽകുകയായിരുന്നു. സാന്തയ്ക്കും റുഡോൾഫിനും എല്ലാ റെയിൻഡിയറുകൾക്കുമായി അയർലൻഡിന്റെ വ്യോമാതിർത്തി തുറന്നിട്ടുണ്ട്. സാന്താക്ലോസിന് വ്യോമാതിർത്തിയിലൂടെ പറക്കാനുള്ള അനുമതി പണ്ട് മുതൽ നൽകി വരുന്നുണ്ട്.
Discussion about this post

