ഡബ്ലിൻ: അമേരിക്കൻ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഡബ്ലിൻ സ്വദേശി കുറ്റക്കാരനെന്ന് കോടതി. 38 കാരനും ഡബ്ലിനിലെ അഗ്നിശമനസേനാംഗവുമായ ടെറൻസ് ക്രോസ്ബിയാണ് യുവതിയെ പീഡിപ്പിച്ചത്. അമേരിക്കയിലെ ബോസ്റ്റണിൽ വച്ചായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
2024 മാർച്ച് 14 ന് ആയിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം സെന്റ് പാട്രിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു ടെറൻസ്. ഇവിടെവച്ച് അതിക്രമത്തിനിരയായ യുവതിയെ പരിചയപ്പെടുകയായിരുന്നു. ഈ അടുപ്പം മുതലെടുത്തായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
ക്രോസ്ബിയുടെ ശിക്ഷ ഒക്ടോബർ 30 ന് വിധിക്കും. അറസ്റ്റിലായതിനുശേഷം ക്രോസ്ബി സഫോക്ക് കൗണ്ടി ജയിലിൽ 50,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
Discussion about this post

