ഡബ്ലിൻ: അയർലൻഡിന്റെ ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി തീരദേശ യാത്രാ മാർഗ്ഗമായ വൈൽഡ് അറ്റ്ലാൻഡിക് വേ. ബില്യൺ കണക്കിന് യൂറോയാണ് ഈ പാത അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇതുവരെ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2.3 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ് ഇവിടെ എത്തിയത്. നാല് ലക്ഷം വിനോദ സഞ്ചാരികളെയും ഇവിടം ആകർഷിച്ചു.
കഴിഞ്ഞ വർഷം 2.37 ബില്യൺ യൂറോ ആയിരുന്നു ഈ പാത വഴി അയർലൻഡിന്റെ ഖജനാവിൽ എത്തിയത്. കഴിഞ്ഞ വർഷം 16.5 ദശലക്ഷം ആഭ്യന്തര യാത്രികർ ഇതുവഴി യാത്ര ചെയ്തു. നികുതി മാത്രമായി 3 ബില്യൺ യൂറോ സമാഹരിച്ചു. രണ്ടേകാൽ ലക്ഷം ജീവനക്കാരെയാണ് ഇത് പിന്തുണച്ചത്.
Discussion about this post

