ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റിന്റെ ഓഫീസ് നടത്തിപ്പിനുള്ള ചിലവ് വർധിക്കും. അടുത്ത വർഷം മുതൽ ചിലവ് 674,000 യൂറോ മുതൽ 6.2 മില്യൺ യൂറോവരെ ഉയരുമെന്നാണ് വിലയിരുത്തൽ നിലവിലെ ചിലവിന്റെ 12 ശതമനം അധികമാണ് ഇത്. അധിക ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് കാര്യങ്ങളിൽ കൂടുതൽ പണം ചിലവാക്കാനുള്ള തീരുമാനവുമാണ് ചിലവ് വർധനവിലേക്ക് നയിക്കുന്നത്.
അടുത്ത വർഷം ഓഫീസിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ എണ്ണം 31 ൽ നിന്നും 33 ആയി ഉയരും. ഇവർക്കുള്ള ശമ്പളം ആനുകൂല്യം എന്നിവയ്ക്കായി 2.8 മില്യൺ യൂറോയുടെ അധിക തുക വിനിയോഗിക്കേണ്ടിവരും. ഇതിൽ ഓഫീസിലെ പാചകക്കാർക്കുള്ള ശമ്പളവും മറ്റും ഉൾപ്പെടുന്നു. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയ്ക്ക് അടുത്ത വർഷം മുതൽ കൂടുതൽ പണം വിനിയോഗിക്കാനാണ് തീരുമാനം.

