ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 9 മണിയോടെയാണ് വോട്ടെണ്ണലിന് തുടക്കമായത്. 32 സെന്ററുകളിലാണ് വോട്ടെണ്ണുന്നത്. ഇന്ന് വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.
രണ്ട് സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് പദവിയ്ക്കായി മത്സരിക്കുന്നത്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി ഫിൻ ഗെയ്ൽ വനിതാ നേതാവ് ഹെതർ ഹംഫ്രീസ് എന്നിവരാണ് മത്സരിക്കുന്നത്. വിധിയറിയാൻ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇരുവരും.
ഇന്നലെ രാവിലെ 9 മണി മുതൽ രാത്രി 10 മണിവരെ ആയിരുന്നു വോട്ടെടുപ്പ്. 2018 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി പോളിംഗ് ശതമാനം കുറവാണെന്നാണ് പ്രാഥമിക വിവരം.
Discussion about this post

