ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച ജനത്തിരക്കില്ലാതെ അയർലൻഡിലെ പോളിംഗ് ബൂത്തുകൾ. രാവിലെ മുതൽ വൈകുന്നേരം വരെ വളരെ മന്ദഗതിയിൽ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. ഒരു ബൂത്തിലും പ്രതീക്ഷിച്ച തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പോളിംഗ് ശതമാനത്തിലും കുറവുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
രാവിലെ മുതൽ രാത്രി 10 മണിവരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ മണിക്കൂറുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ മാത്രമാണ് ബൂത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ആളുകൾ എത്തിത്തുടങ്ങി. നഗരങ്ങളിലെ മിക്ക ബൂത്തുകളിലും വളരെ കുറവ് പേർ മാത്രമാണ് എത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് ആളുകൾക്ക് താത്പര്യമില്ലെന്നാണ് ഇത് നൽകുന്ന സൂചന.
Discussion about this post

