ഡബ്ലിൻ: ഭവന മേഖലയിൽ നിർണായക തീരുമാനം കൈക്കൊണ്ട് സർക്കാർ. 400 മില്യൺ യൂറോ ഭവന മേഖലയിൽ ഇക്വിറ്റി ഫണ്ടായി മാറ്റിവയ്ക്കും. ബജറ്റ് ചിലവുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. പുതിയ നീക്കം ഭവന മേഖലയ്ക്ക് ഇരട്ടിക്കരുത്ത് പകരുന്നതാണ്.
ബജറ്റ് ചിലവുകൾ 25 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വേണ്ടിയാണ് ഇത്. അയർലൻഡിന്റെ സാമ്പത്തിക രംഗം കൂടുതൽ കരുത്തുറ്റതാക്കുക ലക്ഷ്യമിട്ടാണ് ബജറ്റ് ചിലവുകൾ വർധിപ്പിക്കുന്നത്. അടുത്ത വർഷത്തിൽ 98.7 ബില്യൺ യൂറോയാണ് കറന്റ് സ്പെന്റിംഗിനായി നീക്കിവെച്ചിട്ടുള്ളത്. 2030 ആകുമ്പോഴേയ്ക്കും ഇത് 124.1 ബില്യൺ യൂറോയായി വർദ്ധിക്കും.
Discussion about this post

