ഡബ്ലിൻ: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതകൾക്ക് നേരെ ആക്രമണം. നോർത്ത് ഡബ്ലിനിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
രണ്ട് വനിതകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുരുഷനാണ് ആക്രമിച്ചത് എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കനോലിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിയ്ക്കുന്നതിനിടെ ഇവർക്ക് സമീപം എത്തിയ പ്രതി മർദ്ദിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റില്ല. ഇത് വലിയ ആശ്വാസമായി. എങ്കിലും ഇവരെ മേറ്റർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് വിധേയരാക്കി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

