- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
- കൗമാരക്കാരി 11 തവണ ഇരുമ്പുവടി കൊണ്ട് അടിച്ചു; സ്കാർലറ്റ് ഫോക്നർ നേരിട്ടത് ക്രൂരമായ ആക്രമണം
- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഐറാന്റെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ വനിതാ ഡ്രൈവർ 30 ഉം 20 ഉം വയസ്സുള്ള കാൽനട യാത്രികർ എന്നിവർക്കാണ് പരിക്കാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലം ഫോറൻസിക് പരിശോധനയ്ക്കായി സീൽ ചെയ്തു.
കോർക്ക്: പ്രളയത്തെ തുടർന്ന് കോർക്കിലെ ആശുപത്രിയിൽ എമർജൻസി വിഭാഗം അടച്ചിട്ടു. മേഴ്‌സി യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. അടിയന്തിര ചികിത്സ ആവശ്യമുള്ളവർ മറ്റ് ആശുപത്രികളിലേക്ക് പോകണമെന്ന് ആശുപത്രി അധികൃർ വ്യക്തമാക്കി. കോർക്ക് സിറ്റി സെന്ററിന് സമീപം ഗ്രെൻവിലേയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വെള്ളം കയറിയത്. അറ്റകുറ്റപ്പണികൾക്കും രോഗികളുടെ സുരക്ഷയെ കരുതിയുമാണ് ആശുപത്രി അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
ബെൽഫാസ്റ്റ്: ബ്ലഡി സൺഡേയുടെ ഇരകളായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് കാതറിൻ കനോലി. ഇന്നത്തെ പരിപാടികളിൽ ഒന്നാണ് കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച. ഇന്ന് രാവിലെ ഗിൽഡ്ഹാളിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ കനോലി ജനങ്ങളെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ഫ്രീ ഡെറി മ്യൂസിയത്തിൽ സന്ദർശനം നടത്തും. ഇതിനിടെയാകും കനോലി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുക. വളരെ സ്വകാര്യമായിട്ടായിരിക്കും ഇത്. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെയാണ് കനോലി വടക്കൻ അയർലൻഡിൽ എത്തിയത്. ഡെറിയിലെ നാളത്തെ സന്ദർശനത്തോട് കൂടി പരിപാടി അവസാനിക്കും
ഡബ്ലിൻ: ഡബ്ലിനിൽ സ്‌ക്രാംബ്ലർ ബൈക്കുകളുടെ പൂർണമായ നിരോധനം കൊണ്ടുവരാൻ ആഴ്ചകളോളം സമയമെടുക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. നിരോധനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊതുയിടങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ വലിയ വെല്ലുവിളി ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെയാണ് സ്‌ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം സംബന്ധിച്ച വിഷയം മന്ത്രിസഭ ചർച്ച ചെയ്തത്. അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. ദരാഗ് ഒ ബ്രിയാനൊരപ്പം സീൻ കാന്നി, ജെഫി ബട്ടൈമർ എന്നിവരാണ് നിയമ നിർമ്മാണത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്നത്.
ലാവോയിസ്: കൗണ്ടി ലാവോയിസിൽ 70 കാരന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ വീണ്ടും സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 28 ന് ആയിരുന്നു ലാവോയിസിലെ ആബിലെയ്ക്‌സ് സ്ട്രീറ്റിൽവച്ച് അപകടം ഉണ്ടായത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. 70 കാരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഫാർമസികളിൽ വേദന സംഹാരികൾക്ക് ക്ഷാമം. ഇതേ തുടർന്ന് വേദന സംഹാരികളുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. കമ്യൂണിറ്റി ഫാർമസികളിൽ വേദന സംഹാരികൾ ലഭിക്കാനില്ലെന്നാണ് വിവരം. ഇത് രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദീർഘകാല രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കോ- കോഡമോൾ 30/500 മില്ലി ഗ്രാം, ആസ്പിരിൻ 75 മില്ലി ഗ്രാം, പ്രൊപ്രനോലോൾ തുടങ്ങിയ മരുന്നുകളുടെ ലഭ്യത വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. ഇത് ഒരു ഫാർമസയിൽ ഏകദേശം 50 മുതൽ 100 വരെ രോഗികളെ ബാധിക്കാൻ സാധ്യതയുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ നിലവിലെ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും രാജ്യത്ത് മഴ ലഭിക്കും. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ ഇതിനോടകം തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ ആവശ്യമെങ്കിൽ സ്‌കൂളുകൾ അടച്ചിടാം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട്. ബീച്ചുകളിൽ വേലിയേറ്റത്തിനും സാധ്യതയുണ്ട്. അതിനാൽ ബീച്ചുകളിൽ സമയം ചിലവിടുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
അൾസ്റ്റർ: ബൻക്രാനയിലെ കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്തി ഉയിസ് ഐറാൻ. ഇന്നലെയാണ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയ ചോർച്ച ജീവനക്കാർ കണ്ടെത്തിയത്. പൈപ്പിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പൈപ്പിലെ ചോർച്ച കീലോഗ്‌സ്, ഡ്രുമിനോർ പ്രദേശങ്ങളിലെ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി പറയുന്നതായി ചോർച്ച പരിഹരിച്ചതിന് പിന്നാലെ ഉയിസ് ഐറാൻ മേധാവി ഒ സള്ളിവൻ പറഞ്ഞു. തങ്ങളുടെ ജീവനക്കാർ പ്രവർത്തിച്ചപ്പോൾ നിങ്ങൾ സഹകരിച്ചു. അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ജോർജ് മിച്ചലിന്റെ പ്രതിമ നീക്കം ചെയ്തു. എപ്സ്റ്റീൻ ഫയൽസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിമ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ലൈംഗിക കുറ്റവാളിയായ ജോർജ് എപ്സ്റ്റീനുമായി മിച്ചലിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നിന്നും പ്രതിമ നീക്കം ചെയ്തത്. സമാധാന കരാറിലേക്ക് നയിച്ച 1998 ലെ ചർച്ചകൾക്ക് നേതൃത്വം നൽകിയത് മിച്ചലാണ്. ഇതേ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
ഡബ്ലിൻ: ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ ഡബ്ലിനിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി മെറ്റ് ഐറാൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഡബ്ലിനിൽ ഓറഞ്ച് വാണിംഗ് നിലവിൽവരും. ഡബ്ലിന് പുറമേ വാട്ടർഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലും ഒറഞ്ച് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ ഒൻപത് മണിയ്ക്കാണ് ഈ അലർട്ട് അവസാനിക്കുക. അതിതീവ്രമായ മഴയാകും ഇന്ന് മുഴുവൻ നഗരത്തിൽ ലഭിക്കുക. ഇത് നദികൾ കരകവിയാനും വെള്ളപ്പൊക്കത്തിനും കാരണമാകും. യാത്രയും ദുഷ്‌കരമാകും. കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, വെക്‌സ്‌ഫോർഡ്, ടിപ്പററി, കാവൻ, മൊനാഘൻ, ലൗത്ത് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
