Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ നിന്നും പ്രമുഖ ബേക്കറി ഉത്പന്നം തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലോഹങ്ങളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. Et Voila! Pains au Chocolat 4 പാക്കാണ് തിരിച്ച് വിളിച്ചത്. നാല് യൂറോ വിലവരുന്ന ഇതിൽ ലോഹ കഷ്ണങ്ങൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് തിരിച്ച് വിളിച്ചത്. ബാധിക്കപ്പെട്ട ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ടെസ്‌കോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അന്തിമ തീരുമാനം എടുക്കാം. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ആണ്. ഇവിടുത്തെ സ്‌കൂളുകൾക്കാണ് അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

Read More

ഡബ്ലിൻ: ഡിഎഎയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം സ്വമേധയാ രാജിവയ്ക്കാൻ കെന്നി ജേക്കബ്‌സ്. ഹൈക്കോടതിയിൽ നൽകിയ കേസ് ഒത്ത് തീർപ്പാക്കിയതിന് പിന്നാലെയാണ് നടപടി. ഇരു വിഭാഗവും തർക്കം പരിഹരിക്കാൻ സമ്മതമാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. 20 ഓളം ആരോപണങ്ങളെ തുടർന്ന് ഡിഎഎ ജേക്കബ്‌സിനെ സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിയ്‌ക്കെതിരെ ജേക്കബ്‌സ് കോടതിയെ സമീപിക്കുകയായിരുന്നു. ഡിഎഎ ബോർഡുമായുള്ള തർക്കം പരിഹരിച്ച് കരാറിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ജേക്കബ്‌സ് അറിയിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിനും ഡൊണഗലിനും ഇടയിലുള്ള പബ്ലിക് സർവ്വീസ് ഓർഡിറ്റേഷൻ വിമാന സർവ്വീസുകൾ മാറ്റുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനോട് വ്യക്തത വരുത്താൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്ഒ സേവനങ്ങൾ നൽകുന്ന വിമാനക്കമ്പനികൾ വിമാന സമയങ്ങളിൽ മാറ്റം വരുത്താം. ഇത് ചികിത്സയ്ക്കായി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു. ഡൊണഗൽ വിമാനത്താവളത്തിനും ഡബ്ലിൻ വിമാനത്താവളത്തിനും ഇടയിലുള്ള വിമാന സർവീസുകൾക്കായുള്ള നിലവിലെ പിഎസ്ഒ കരാർ ഫെബ്രുവരി 25 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ആശങ്ക പ്രകടമാക്കി സൈമൺ ഹാരിസ് രംഗത്ത് വന്നിരിക്കുന്നത്.

Read More

ക്ലോണ്ടാൽക്കിൻ: ക്ലോണ്ടാൽക്കിനിൽ വയോധികനെ കാണ്മാനില്ല. 60 വയസ്സുള്ള ജെറാർഡ് മൊറോണിയെ ആണ് കാണാതായത്. മൊറോണിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് 60 കാരനെ കാണാതായത് എന്നാണ് പോലീസ് പറയുന്നത്. ഗ്രേ നിറത്തിലുള്ള ഫോർഡ് ട്രാൻസിറ്റ് വാൻ അദ്ദേഹത്തിനുണ്ട്. ഇതും കാണാതായിട്ടുണ്ട്. അഞ്ചടി നാല് ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. ചെറിയ നരച്ച മുടികൾ ഉണ്ട്. ബ്രൗൺ നിറമാണ് കണ്ണുകൾക്കുള്ളത്. കയ്യിൽ പച്ചകുത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. നോർത്ത് ഏൾ സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ബസ് ഐറാന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. അപകടത്തിൽ 80 കാരനാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം ഈ വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ബോർഡുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി നാഷണൽ എമർജൻസി കോ- ഓർഡിനേഷൻ ഗ്രൂപ്പ്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർ വീട്ടിൽ തന്നെ തുടരണമെന്ന് എൻഇസിജി വ്യക്തമാക്കി. അതി തീവ്ര മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിർദ്ദേശം. കൗണ്ടികളിൽ പ്രത്യേകിച്ച് ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നീ കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാലാണ് സാധ്യമെങ്കിൽ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുന്നത്.

Read More

ഗാൽവേ: ഗാൽവേ റിംഗ് റോഡിൽ തീരുമാനം ഉടൻ. വരും ആഴ്ചകളിൽ റിംഗ് റോഡിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപേക്ഷ സംബന്ധിച്ചുള്ള ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് ആസൂത്രണ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. 18 കിലോ മീറ്ററാണ് റിംഗ് റോഡ്. നിലവിലുള്ള എം6 മോട്ടോർവേയിൽ നിന്ന് ബെയർന ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള സ്ഥലത്തേക്കാണ് റോഡ് നിർമ്മിക്കുക. ഗാൽവേയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കിൽ റിംഗ് റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് ബിസിനസുകാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്.

Read More

ഗാൽവേ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പ് മെയിൽ. ഗാൽവെ വെസ്റ്റ്, ഡബ്ലിൻ സെൻട്രൽ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് തിയതികൾ ഉടൻ പ്രഖ്യാപിക്കും. മീഹോൾ മാർട്ടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കാതറിൻ കനോലിയുടെ മണ്ഡലമായിരുന്നു ഗാൽവെ വെസ്റ്റ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ ഇന്നും വാണിംഗ് ആണ്. ഓറഞ്ച്, യെല്ലോ വാണിംഗുകൾ ആണ് നിലവിൽ വിവിധ കൗണ്ടികളിൽ ഉള്ളത്. ഡബ്ലിൻ, വിക്ലോ കൗണ്ടികളിലെ ഓറഞ്ച് റെയിൻ വാണിംഗ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിവരെ തുടരും. വാട്ടർഫോർഡിലെ റെയിൻ വാണിംഗ് ഇന്ന് രാവിലെ 9 മണിവരെ ഉണ്ടായിരിക്കും. ലൗത്തിലെ ഓറഞ്ച് റെയിൻ വാണിംഗ് വൈകീട്ട് ആറ് മണിവരെ തുടരും. കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, വെക്‌സ്‌ഫോർഡ്, ടിപ്പററി, കാവൻ, മൊനാഘൻ, മീത്ത്, ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ആണ്.

Read More