ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവകാലം കൂടി കണക്കിലെടുത്താണ് പോലീസിന്റെ പരിശോധന.
ജോയിന്റ് ഏജൻസി ടാസ്ക് ഫോഴ്സിന്റെ കീഴിൽ ഗാർഡയും പിഎസ്എൻഐയും സംയുക്തമായിട്ടാണ് നടപടികൾ സ്വീകരിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിനും നോർതേൺ അയർലൻഡിനും ഇടയിൽ പ്രവർത്തിക്കുന്ന കുറ്റവാളികളുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
Discussion about this post

