ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനം ആയിട്ടാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. 2020 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണ് തൊഴിൽ വളർച്ച എന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. അതേസമയം തൊഴിൽ വളർച്ചയിൽ 1.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് തൊഴിലുള്ളവരുടെ എണ്ണം 2.8 ദശലക്ഷത്തിൽ കൂടുതലായി തുടരുന്നു.
Discussion about this post

