ഡബ്ലിൻ: തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ലിനിൽ ആരംഭിച്ച പ്രതിഷേധം തുടരുന്നു. സാഗർട്ടിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഒത്തുകൂടി. അതേസമയം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധവും ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
ബുധനാഴ്ച സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം പ്രതിഷേധക്കാർ സംഘടിച്ചു. എന്നാൽ അക്രമ സംഭവങ്ങൾ ഉണ്ടായില്ല. വ്യാഴാഴ്ചയും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ ഇതും സമാധാനപരം ആയിരുന്നു. പോലീസിന്റെ ശക്തമായ നീക്കങ്ങളാണ് പ്രതിഷേധം അക്രമാസക്തമാകാതെ തടുത്തത് എന്നാണ് കരുതുന്നത്. അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ ആക്രമണങ്ങൾ ആയിരുന്നു പ്രതിഷേധക്കാർ ഡബ്ലിനിലെ തെരുവിൽ അഴിച്ചുവിട്ടത്. ഇവരുടെ ആക്രമണത്തിൽ പ്രദേശവാസികളും പോലീസുകാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

