ഡബ്ലിൻ: ഐറിഷ് മലയാളി വിനോദ് പിള്ള അയർലൻഡിലെ പുതിയ പീസ് കമ്മീഷണർ. ഇന്നലെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഐറിഷ് സമൂഹത്തിന് വേണ്ടിയുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പദവിയ്ക്ക് അർഹനാക്കിയത്.
കഴിഞ്ഞ 25 വർഷമായി അയർലൻഡിലാണ് വിനോദ് പിള്ളയുടെ താമസം. രണ്ട് പതിറ്റാണ്ടിലേറെയായി ഓസ്കർ ട്രാവൽസ് ആൻഡ് എംബസി കോൺസുലാർ സേവനങ്ങൾ അദ്ദേഹം നടത്തിവരുന്നുണ്ട്. സമൂഹങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്.
സാമൂഹിക സംഘടനകൾക്ക് പുറമേ കായിക സംഘടനകളായും വിനോദ് പിള്ള ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ എംബസി സപ്പോർട്ട് ടീമിലെ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
Discussion about this post

