ഡബ്ലിൻ: അമേരിക്കയിൽ ഇമിഗ്രേഷൻ വിഭാഗം തടവിൽ പാർപ്പിച്ചിരുന്ന ഐറിഷ് വനിതയ്ക്ക് മോചനം. മാസങ്ങളായി തടവിൽ കഴിഞ്ഞിരുന്ന 59 കാരിയായ ഡോണ ഹ്യൂസ് വീട്ടിൽ തിരികെയെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു വിമാനത്താവളത്തിൽവച്ച് ഇവരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെയായിരുന്നു മോചനം. മിസോറിയിലെ കുടുംബ വീട്ടിലാണ് നിലവിൽ ഇവർ ഉള്ളത്. മോചനം സാധ്യമായതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഹ്യൂസ് പ്രതികരിച്ചു. ഗ്രീൻ കാർഡ് ഉടമയായ ഇവർ 11 വയസ്സുള്ളപ്പോൾ മുതൽ അമേരിക്കയിലാണ് താമസിക്കുന്നത്. ജൂലൈ 29 ന് അയർലൻഡ് സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഇവരെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post

