- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
Author: sreejithakvijayan
കോർക്ക്: കോർക്കിൽ യുവാവിന് നേരെ ആക്രമണം. 40 വയസ്സുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.40 ന് ഒലിവർ പ്ലൻക്കെറ്റ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 40 കാരൻ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം. 30 വയസ്സുള്ള യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോർക്കിലെ ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: കൂടുതൽ ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഡാനോൺ. വിഷവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അടുത്തിടെ വിപണിയിൽ എത്തിച്ച പുതിയ ബാച്ചുകളാണ് ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്. സെറ്യൂലൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് തിരിച്ച് വിളിച്ചത്. ഈ വിഷവസ്തു ശരീരത്തിലെത്തിയാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് അത് കാരണമാകും. ഓക്കാനം, കടുത്ത ശർദ്ദി എന്നിവ അനുഭവപ്പെടാം. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശം ഉള്ളവർ കുഞ്ഞുങ്ങൾക്ക് നൽകരുതെന്നാണ് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം.
ഗാൽവേ: തുവാം മദർ ആൻഡ് ബേബി ഹോമിൽ നിന്നും ശിശുക്കളുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. 22 സെറ്റ് അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇതോടെ കണ്ടെടുത്ത അവശിഷ്ടങ്ങളുടെ എണ്ണം 33 ആയി. 1925 നും 1961 നും ഇടയിൽ സ്ഥാപനം പ്രവർത്തിക്കുമ്പോൾ സംസ്‌കരിച്ച കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ മൃതദേഹഭാഗങ്ങൾ കൂടുതൽ പരിശോധനകൾക്കായി അയക്കും. ഇതിനോടകം 28 പേരുടെ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. 175 പേരുടെ സാമ്പിളുകളാണ് ഇനി ലഭിക്കേണ്ടത്. കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളുടേതാണെന്നാണ് പ്രാഥമിക നിഗമനം.
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ അവസാനിച്ചു. രാത്രി 12 മണിവരെയായിരുന്നു കൗണ്ടികളിൽ മുന്നറിയിപ്പ് നിലനിന്നത്. അതേസമയം വാണിംഗ് അവസാനിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വാരവും വാരാന്ത്യവും മഴ തുടരും. അതിനാൽ രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ വ്യാപകമായി അതിശക്തമായ മഴയാണ് ലഭിച്ചത്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ചയാൾക്ക് മോഷ്ടാക്കളുടെ മർദ്ദനം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബർട്ട് സ്ട്രീറ്റിനും ഡിവിസ് സ്ട്രീറ്റിനും ഇടയിലെ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. എടിഎമ്മിൽ നിന്നും പണം എടുത്ത ശേഷം നടന്ന് പോകുകയായിരുന്ന വ്യക്തിയെ അഞ്ചംഗ സംഘം പിന്നിൽ നിന്നും മർദ്ദിക്കുകയായിരുന്നു. ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ കൈവശമുള്ള പണവും എടിഎം കാർഡും കവർന്ന ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ മഴയെ തുടർന്നുള്ള മുന്നറിയിപ്പ് തുടരുന്നു. 10 കൗണ്ടികളിലാണ് മുന്നറിയിപ്പ് തുടരുന്നത്. ഈ കൗണ്ടികളിൽ രാത്രിവരെ മഴ തുടരാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ലൗത്ത്, കാവൻ, മൊനാഘൻ, ഡബ്ലിൻ, മീത്ത്, ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് തുടരുന്നത്. ഇതിൽ ലൗത്തിൽ ഓറഞ്ച് റെയിൻ വാണിംഗും ബാക്കിയുള്ള 9 കൗണ്ടികളിൽ യെല്ലോ റെയിൻ വാണിംഗും ആണ്.
ഡബ്ലിൻ: ഡബ്ലിനിൽ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. കഞ്ചാവും, വാപ്പുകളും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. 25,970 യൂറോ വിലവരുന്ന കൊക്കെയ്ൻ, 12,000 യൂറോ വിലവരുന്ന വാപ്പ്, 35,994 യൂറോ വിലവരുന്ന ഡയമോർഫിൻ, 32,480 യൂറോ വിലവരുന്ന സോപിക്ലോൺ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിനൊപ്പം പണവും പിടിച്ചെടുത്തിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ സ്റ്റാഫ് നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അവസരം. എല്ലാ കൗണ്ടികളിലെയും നഴ്‌സിംഗ് ഹോമുകളിലും ഹോസ്പിറ്റലുകളിലുമാണ് ജീവനക്കാരെ ആവശ്യമുള്ളത്. തസ്തികകളിലേക്ക് അയർലൻഡിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പാണ് നിയമനം നടത്തുന്നത്. അർഹതപ്പെട്ടവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എൻഎംബിഐ രജിസ്‌ട്രേഷനുള്ള അയർലൻഡിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടാകും. താത്പര്യമുള്ളവർക്ക് info@i2i.ie എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ നൽകാം.
ഡബ്ലിൻ: അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് അയർലൻഡിലെ ഗ്രാമീണ മേഖലകളിലുള്ള പ്രൈമറി സ്‌കൂളുകൾ. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതാണ് സ്‌കൂളുകൾക്ക് വലിയ ഭീഷണി ആയിരിക്കുന്നത്. അടുത്തിടെ വിദ്യാഭ്യാസ യുവജന വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്‌കൂളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 6,470 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂൺ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഗ്രാമീണ മേഖലകളിൽ 11 പ്രൈമറി സ്‌കൂളുകളാണ് സ്ഥിരമായി അടച്ച് പൂട്ടിയത്. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മറ്റ് സ്‌കൂളുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. 1891ൽ സ്ഥാപിതമായ സ്ലാറ്റ നാഷണൽ സ്‌കൂൾ, കോ റോസ്‌കോമണിലെ റൂസ്‌കിക്കും സ്‌ട്രോക്ക്സ്ടൗണിനും ഇടയിലുള്ള കിൽഗ്ലാസിൽ സ്ഥിതി ചെയ്യുന്ന രണ്ട് അധ്യാപകരുള്ള ഒരു ഗ്രാമീണ സ്‌കൂളാണ്. 2022 സെപ്റ്റംബറിൽ, ഇവിടെ 23 വിദ്യാർത്ഥികൾ ചേർന്നിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു. നിലവിൽ എട്ട് വിദ്യാർത്ഥികൾ മാത്രമാണ് സ്‌കൂളിൽ ഉള്ളത്.
ഡബ്ലിൻ: അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ രാജ്യത്തിന് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തൽ. മെയ്‌നൂത്ത് സർവ്വകലാശാലയും കമ്യൂണിറ്റി ആക്ഷൻ ടെനന്റ്‌സ് യൂണിയനും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. മാർച്ച് 1 മുതൽ അയർലൻഡിൽ പുതിയ വാടക നിയമം നടപ്പിലാക്കാനിരിക്കെയാണ് ഗവേഷണത്തിലെ വിവരങ്ങൾ പുറത്തുവരുന്നത്. പുതിയ നിയമം വാടക കുത്തനെ ഉയരാൻ കാരണമാകുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. കുടിയൊഴിപ്പിക്കൽ വർധിക്കാൻ ഇത് കാരണം ആകും. വാടകക്കാരെ വഴിയാധാരമാക്കുന്ന നിയമമാണ് ഇത്. കോർപ്പറേറ്റ് ഭൂവുടമകളുടെ വാടകക്കാരുടെ സാഹചര്യം കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
