ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ മോയ്റോസിൽ പുതിയ ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണത്തിനായി ആസൂത്രണ അനുമതി. ഇന്നലെയാണ് അനുമതി ലഭിച്ചത്. അംഗീകാരത്തെ ഐറിഷ് റെയിൽ സ്വാഗതം ചെയ്തു.
ഗാൽവെയ്ക്കും ലിമെറിക്കിനും ഇടയിലായിട്ടാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം. ഗതാഗതവകുപ്പാണ് സ്റ്റേഷൻ നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നത്. ഫണ്ടിംഗ് നടപടികൾ പൂർത്തിയാക്കിയാൽ ടെൻഡർ നടപടികൾ ആരംഭിക്കും.
അടുത്ത വർഷം ആയിരിക്കും സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 15 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നിലവിൽ അധികൃതരുടെ തീരുമാനം.
Discussion about this post

