ഡബ്ലിൻ: അയർലൻഡിലെ നിയുക്ത പ്രസിഡന്റ് കാതറിൻ കനോലിയുടെ സത്യപ്രതിജ്ഞ അടുത്ത മാസം. നവംബർ 11 നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. അതുവരെ സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സ്ഥാനത്ത് തുടരും.
കനോലിയ്ക്ക് ഹിഗ്ഗിൻസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം രോഗബാധിതനായി ആശുപത്രിയിൽ തുടരുകയാണ് ഹിഗ്ഗിൻസ്. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post

