ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ തിരോധാനത്തിൽ അറസ്റ്റ്. 20 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നാണ് വിവരം. നിലവിൽ ഇവർ പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. ഡബ്ലിൻ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് അവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഡാനിയേലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് 20കാരി . നാലര വർഷം മുൻപായിരുന്നു ഡാനിയേലിനെ കാണാതെ ആയത്. മൂന്ന് വയസ്സായിരുന്നു അപ്പോൾ പ്രായം.
Discussion about this post

