ഡബ്ലിൻ: ഡബ്ലിൻ കലാപത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിനിലെ കുട്ടികളുടെ കോടതിയാണ് കുറ്റം ചുമത്തിയത്. 17 വയസ്സുള്ള കൗമാരക്കാരനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്.
രണ്ട് വർഷം മുൻപ് ഒ കോണൽ സ്ട്രീറ്റിൽ ഉണ്ടായ സംഭവത്തിലാണ് നടപടി. അക്രമ സംഭവങ്ങൾക്കിടെ നഗരത്തിലെ സ്പോർട്സ്വെയർ ഷോപ്പ് പ്രതി കൊള്ളയടിച്ചിരുന്നു. അതിനാൽ തെഫ്റ്റ് ആൻഡ് ഫ്രോഡ് ആക്ടിലെ 12ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ കോടതി ചുമത്തി. ഇതിന് പുറമേ പബ്ലിക് ഓർഡർ ആക്ടിലെ 14ാം വകുപ്പും ചുമത്തി.
Discussion about this post

