ഡബ്ലിൻ: വിദ്വേഷ പ്രസംഗങ്ങൾ തടയാൻ അയർലൻഡ് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന. ഇതിനായി പുതിയ നിയമം അവതരിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. യൂറോപ്പ് കൗൺസിലിന്റെ വംശീയ വിരുദ്ധ സംഘടനയായ യൂറോപ്യൻ കമ്മീഷൻ എഗൈൻസ്റ്റ് റേസിസം ആൻഡ് ഇൻട്ടോളറൻസ് (ഇസിആർഐ) ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അയർലൻഡിൽ അടുത്തിടെയായി വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആവശ്യവുമായി ഇസിആർഐ രംഗത്ത് എത്തിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനനടപടി സ്വീകരിച്ചുകൊണ്ട് ഇത് ആവർത്തിക്കുന്നത് തടയണം എന്നാണ് നിർദ്ദേശം.
Discussion about this post

