- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
Author: sreejithakvijayan
ഡബ്ലിൻ: മീഹോൾ മാർട്ടിൻ – ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയെ പിന്തുണച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിലെ സാഹചര്യത്തിൽ ഇടപഴകലുകൾ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് പാട്രിക്‌സ് ദിനത്തിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഗാൽവേയിൽ നടന്ന ഫിൻ ഗെയ്‌സ് ഡിസ്എബിലിറ്റി നെറ്റ്‌വർക്ക് കോൺഫറൻസിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ഇടപഴകലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാവരും ഒത്ത് ചേരുമ്പോൾ, യോജിക്കുമ്പോൾ കാര്യങ്ങളിൽ എളുപ്പമാണെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ നടപ്പാതകളിൽ അടിയന്തിരമായി സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ആവശ്യം. ബസ് ഐറാന്റെ ബസ് ഇടിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു നഗരത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. ഡബ്ലിൻ സിറ്റി കൗൺസിലിലെ സ്വതന്ത്ര കൗൺസിലർമാരാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നടപ്പാതകളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് വിലയിരുത്തുക അനിവാര്യമാണെന്ന് ഇവർ വ്യക്തമാക്കി. പാതകളിൽ ഓട്ടോമേറ്റഡ് റൈസിംഗ് ബൊള്ളാർഡ്‌സ് പോലുള്ളവ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയം അവതരിപ്പിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം.
ഡബ്ലിൻ: അമേരിക്കയിൽ നിന്നും പലസ്തീൻ പൗരന്മാരെ നാടുകടത്താൻ ഷാനൻ വിമാനത്താവളം ഉപയോഗിച്ചതായി കണ്ടെത്തൽ. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കൻ സർക്കാർ ഈ നീക്കം നടത്തിയത്. ജനുവരി 20/21, ഫെബ്രുവരി 1/2 തിയതികളിൽ ആയിരുന്നു സംഭവം. ഈ ദിവസങ്ങളിൽ ഷാനൻ വിമാനത്താവളം വഴി കടന്ന് പോയ വിമാനങ്ങളിൽ പലസ്തീൻ പൗരന്മാർ ഉണ്ടായിരുന്നു. എട്ട് പലസ്തീൻ പുരുഷന്മാരാണ് ജനുവരിയിൽ കടന്ന് പോയ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈകളിലും കാലുകളിലും വിലങ്ങുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അരിസോണയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് ഗൾഫ്‌സ്ട്രീം ജെറ്റിലാണ് ഇവരെ കൊണ്ടുപോയത്, ന്യൂജേഴ്സി, ഷാനൻ വിമാനത്താവളം, ബൾഗേറിയ എന്നിവിടങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്‌റ്റോപ്പുകളുണ്ട്. അരിസോണയിൽ നിന്നും പുറപ്പെട്ട രണ്ടാമത്തെ വിമാനം ഷാനനിൽ നിർത്തിയിട്ടുവെന്നാണ് റിപ്പോർട്ട്. പിന്നീട് ഇവിടെ നിന്നും ടെൽ അവീവിലേക്ക് പോകുകയായിരുന്നു. ഇവരെ പിന്നീട് വെസ്റ്റ്ബാങ്കിൽ എത്തിച്ചുവെന്നാണ് വിവരം. ഇവരുടെ കെെകാലുകളിലും വിലങ്ങുകൾ അണിയിച്ചിരുന്നു.
ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. സംഭവത്തിൽ 40 കാരന് പരിക്കേറ്റു. കൊളോണിലെ ഫൺഷോഗിന് സമീപം എൻ2 ൽ ആയിരുന്നു സംഭവം. കാൽനട യാത്രികനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടനെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിലെ ടെറനൂരെ ഗ്രാമത്തിലെ കാർ ഷോറൂം അപ്പാർട്ട്‌മെന്റുകൾ ആക്കി മാറ്റും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇതിനെതിരെ പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ടെറനൂരെ റോഡ് വെസ്റ്റിനും ടെംപിലോഗ് റോഡിനും ഇടയിലുള്ള സ്ഥലത്താണ് കാർ ഷോറും നിലനിൽക്കുന്നത്. ഇത് 36 അപ്പാർട്ട്‌മെന്റുകളാക്കി മാറ്റുന്നതാണ് പദ്ധതി. മൂന്ന് നിലകളിലായി 9 വീതം അപ്പാർട്ട്‌മെന്റുകളാണ് സ്ഥാപിക്കുക. 15 വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും 30 ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുമാണ് ഉണ്ടാകുക.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചിൽഡ്രൻസ് ആശുപത്രിയിൽ എടിഎം മെഷീൻ മോഷ്ടിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. റോയൽ ബെൽഫാസ്റ്റ് ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിൽ ആയിരുന്നു സംഭവം. ജീവനക്കാരുടെ വേഷത്തിൽ എത്തിയായിരുന്നു മോഷണ ശ്രമം. ശനിയാഴ്ച പുലർച്ചെ വേഷം മാറി എത്തിയ ഇരുവരും ചേർന്ന് എടിഎം മെഷീൻ ട്രോളി ഉപയോഗിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇത് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടു. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിലെയും ബെൽഫാസ്റ്റിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ബെൽഫാസ്റ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 31 ജനുവരിയ്ക്കും ഫെബ്രുവരി 2 നും ഇടയിൽ ആയിരുന്നു ബോംബ് ഭീഷണി മുഴക്കിയത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. 80 കാരനായ ഫ്രാങ്ക് ഡാലിയാണ് മരിച്ചത്. വ്യാഴാഴ്ച ഡബ്ലിനിലെ നോർത്ത് ഏൾ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇസ്റ്റ് വാൾ സ്വദേശിയാണ് ഡാലി. നഗരത്തിലൂടെ നടന്ന് നീങ്ങുകയായിരുന്നു ഡാലി. ഇതിനിടെ ബസ് ഐറാന്റെ ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മീത്ത്: കൗണ്ടി മീത്തിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച 18 കാരൻ പിടിയിൽ. നാവനിലായിരുന്നു സംഭവം. മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ലൈമെകിലിൻ വുഡ് പ്രദേശത്ത് നിന്നും കാർ മോഷണം പോയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് പ്രദേശത്ത് കാർ അപകടം ഉണ്ടായ വിവരവും പോലീസിന് ലഭിച്ചത്. ഇവിടെയെത്തിയ പോലീസിന് മോഷണം പോയ കാറാണ് അപകടത്തിൽപ്പെട്ടത് എന്ന് വ്യക്തമായി. ഇതിനിടെ 18 കാരൻ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
ഡബ്ലിൻ: ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കാത്തതിൽ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന് (എച്ച്എസ്ഇ) വിമർശനം. ഡെയിലിൽ ലേബർ പാർട്ടി നേതാവ് ഇവാണ ബാസിക് ആണ് വിമർശനം ഉന്നയിച്ചത്. അയർലൻഡിൽ ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എച്ച്എസ്ഇയുടേത് നിരുത്തരവാദപരമായ സമീപനം ആണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ വ്യാപകമായി 200 ഓളം ഒഴിഞ്ഞ കെട്ടിടങ്ങളാണ് എച്ച്എസ്ഇയുടെ ഉടമസ്ഥതയിൽ ഉള്ളത്. ആരോഗ്യപരിപാലനത്തിനോ താമസസ്ഥലത്തിനോ ഇത് എച്ച്എസ്ഇ നാളിതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
