ഡബ്ലിൻ: ഭവന വിതരണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ ഫിയന്ന ഫെയിൽ ടിഡി. വിഷയത്തിൽ പാർട്ടിയിലെ പിൻനിരയിലെ അംഗങ്ങൾ വളരെ നിരാശരാണെന്ന് ടിഡി മാൽക്കം ബൈറൺ പറഞ്ഞു. കൂടുതൽ വീടുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഉയിസ് ഐറാൻ, ഇഎസ്ബി, അംഗീകൃത ഭവന സ്ഥാപനങ്ങൾ എന്നിവയുമായി എല്ലാ തിങ്കളാഴ്ചകളിലും രാവിലെ കൂടിക്കാഴ്ച നടത്തണം. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള നിർണായക വ്യക്തികൾ കൂടിക്കാഴ്ചയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഭവന നിർമ്മാണത്തിലെ ഈ മെല്ലെപ്പോക്ക് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട പ്രശ്നം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

