ഡബ്ലിൻ: അടുത്ത ക്രിസ്തുമസോടെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പ്രവർത്തനക്ഷമമായേക്കുമെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ. അടുത്ത ക്രിസ്മസോടെ പുതിയ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രോഗികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മക്നീൽ പറഞ്ഞു.
ആശുപത്രിയുടെ നിർമ്മാണ ചുമതലയുള്ള ബിഎഎം നിരവധി തവണ പല കാരണങ്ങൾ കൊണ്ട് പൂർത്തീകരണ തിയതി മാറ്റിയിരുന്നു. നിലവിൽ സിഎച്ച്ഐ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിഎഎമ്മുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്. അടുത്ത ഡിസംബറോടെ ആശുപത്രിയിൽ ചികിത്സ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മക്നീൽ കൂട്ടിച്ചേർത്തു.
Discussion about this post

