കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കാസിൽടൗൺ ഡെമെസ്നെയിലെ സന്ദർശകർക്കുള്ള കാർ പാർക്കിംഗ് തുറന്നു. എം4 വഴിയുള്ള കാർ പാർക്കിംഗാണ് തുറന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടം സന്ദർശകർക്കായി അനുവദിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷക്കാലമായി കാർ പാർക്കിംഗിനെയും പ്രവേശനത്തെയും ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അടച്ചിട്ടത്. 2023 സെപ്റ്റംബറിൽ, സമീപത്തുള്ള ഭൂമി സ്വകാര്യ വ്യക്തികൾ വിറ്റതിന് പിന്നാലെയാണ് തർക്കങ്ങൾ ആരംഭിച്ചത്.
Discussion about this post

