വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരിയ്ക്ക് സാരമായി പരിക്കേറ്റു. വൈകുന്നേരം 5:00 മണിക്ക് ബൊലിൻക്ലേറിൽ ആർ772 ലാണ് കൂട്ടിയിടി ഉണ്ടായത്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് 60 കാരിയെ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ 40 വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

