ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടിയുമായി ബെൽഫാസ്റ്റ് കൗൺസിൽ. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് തീരുമാനം. മേഖലയിലെ ജനജീവിതം സുരക്ഷിതമാക്കാൻ കൗൺസിലർമാരും പോലീസും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നിർദ്ദേശം സിൻ ഫെയ്നാണ് കൗൺസിൽ മുൻപാകെവച്ചത്. ഇത് കൗൺസിലർമാർ പിന്തുണയ്ക്കുകയായിരുന്നു. അടുത്തിടെ നഗരത്തിൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് സംഘം ചേർന്നുള്ള ആക്രമണം, വ്യക്തിയ്ക്കെതിരായ ആക്രമണം, ലഹരിക്കടത്ത് എന്നിവ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
Discussion about this post

