ഡബ്ലിൻ: അയർലൻഡിൽ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സിഎസ്ഒയുടെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കൊലപാതകങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും 25 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള 12 മാസ കാലയളവിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കവർച്ചകൾ, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നിവ 13 ശതമാനം കുറഞ്ഞു. കവർച്ചയിലും അനുബന്ധ കുറ്റകൃത്യങ്ങളിലും 12 ശതമാനത്തിന്റെ കുറവ് ഉണ്ടായി. ലൈംഗിക കുറ്റകൃത്യങ്ങൾ വർഷത്തിൽ 3,617 എന്ന നിലയിൽ തന്നെ മാറ്റമില്ലാതെ തുടർന്നു. അതേസമയം കൊലപാതകശ്രമം, ആക്രമണം, അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവയിൽ നേരിയ വർധനവുണ്ടായി. ഇത് 3 ശതമാനം വർധിച്ചു. പൊതു ക്രമസമാധാന ലംഘനങ്ങളിൽ 2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

