- മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
- പി വി അൻവറും, സി കെ ജാനുവും ഇനി യുഡിഎഫിൽ ; അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനം
- നടിയെ ആക്രമിച്ച കേസ്: പ്രതി മാര്ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര് അറസ്റ്റില്
- ഡാനിയേൽ അരൂബോസിന്റെ തിരോധാനം; യുവതി അറസ്റ്റിൽ
- എൻസിഎച്ച് അടുത്ത ഡിസംബറോടെ പ്രവർത്തനക്ഷമമാകും; ജെന്നിഫർ കരോൾ മക്നീൽ
- അയർലൻഡിൽ ഗുരുതര കുറ്റകൃത്യം കുറഞ്ഞു; ക്രമസമാധാന ലംഘനങ്ങൾ വർധിച്ചു
- കാസിൽടൗൺ ഡെമെസ്നെയിലെ കാർ പാർക്കിംഗ് തുറന്നു
- കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 60 കാരിയ്ക്ക് പരിക്കേറ്റു
Author: sreejithakvijayan
മീത്ത്: കൗണ്ടി മീത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിൽമെസ്സാനിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സ്ത്രീ ബോധരഹിതയായി കിടക്കുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഉടനെ തന്നെ സ്ഥലത്ത് എത്തി സ്ത്രീയെ പരിശോധിച്ചു. അപ്പോഴാണ് മരിച്ചതായി വ്യക്തമായത്. സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോ അംഗങ്ങൾ സ്ഥലത്തുണ്ട്.
സ്ലൈഗോ: സ്ലൈഗോയിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രാൻമോറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം. വീട്ടിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെ 4.10 ന് ആയിരുന്നു വീട്ടിൽ തീപിടിത്തം ഉണ്ടായത്. സ്ലൈഗോയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തി ഉടനെ തന്നെ തീ അണച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ വീടിന് തീയിട്ടതായി വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കോർക്ക്: കോർക്കിലെ കിൻസലെയിൽ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു ഫയർ സ്റ്റേഷനിലേക്ക് അജ്ഞാതന്റെ വ്യാജ ഫോൺ കോൾ എത്തിയത്. പാറക്കെട്ടിന് മുകളിൽ നിന്നും കാർ കടലിലേക്ക് മറിഞ്ഞു എന്നാണ് വിളിച്ചയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇതേ തുടർന്ന് സ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് പ്രദേശത്തേയ്ക്ക് പുറപ്പെടുകയായിരുന്നു. ഇവർക്കൊപ്പം കോസ്റ്റ്ഗാർഡും ആർഎൻഎൽഐ, പോലീസ്, നാഷണൽ ആംബുലൻസ് സർവ്വീസ്, എന്നിവരും സ്ഥലത്ത് എത്തി. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായത്.
ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ആബിഗേറ്റ് സ്ട്രീറ്റ് അപ്പറിൽ ആയിരുന്നു ആദ്യ സംഭവം. ഇവിടെ വച്ച് യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് മുഖത്തിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 20 വയസ്സുള്ള സ്ത്രീയ്ക്കും പുരുഷനും നേരെ ഡൊമിനിക്ക് സ്ട്രീറ്റിൽവച്ച് ആക്രമണം ഉണ്ടായി. ഇവർ പരിക്കുകളോടെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ ചികിത്സ തേടി.
ഡബ്ലിൻ: സെൻട്രൽ ബാങ്ക് ആസ്ഥാനത്തിന്റെയും 3അരീനയുടെയും നിർമ്മാതാക്കളുടെ ടാക്‌സിന് മുൻപുള്ള വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം വരുമാനത്തിൽ 48 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 36.56 മില്യൺ ആയിരുന്നു നികുതിയ്ക്ക് മുൻപുള്ള വരുമാനം. വാൾസ് കൺസ്ട്രക്ഷൻ ഹോൾഡിംഗ് ലിമിറ്റഡാണ് സെൻട്രൽ ബാങ്ക് ആസ്ഥാനവും 3 അരീനയും നിർമ്മിച്ചത്. ഇവർ സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് വിശദവിവരങ്ങൾ. കഴിഞ്ഞ വർഷം ഇവരുടെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 10.5 ശതമാനം അഥവാ 59.7 മില്യൺ യൂറോയുടെ അധിക നേട്ടമാണ് കഴിഞ്ഞ വർഷം കമ്പനിയ്ക്ക് ഉണ്ടായത്. ഇതോടെ വരുമാനം 571.42 മില്യണിൽ നിന്നും 631.18 മില്യണായി ഉയർന്നു.
ബെൽഫാസ്റ്റ്: ഇസ്രായേൽ സന്ദർശനത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാൻ. അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജറുസലേമിലെ ഒരു സ്‌കൂൾ ആയിരുന്നു അദ്ദേഹം സന്ദർശിച്ചത്. കഴിഞ്ഞ ദിവസം സന്ദർശനം സംബന്ധിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. നോർതേൺ അയർലൻഡ് അധ്യാപക കൗൺസിൽ ഉൾപ്പെടെ മന്ത്രിയെ ശക്തമായ ഭാഷയിൽ വിമർശിച്ചു. പ്രസ്താവനയും കൗൺസിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡബ്ലിൻ: സുഡാനിലെ ആഭ്യന്തര യുദ്ധവും ഇതേ തുടർന്നുള്ള ജനതയുടെ പ്രശ്‌നങ്ങളും അവഗണിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ബലാത്സംഗവും പട്ടിണിയും യുദ്ധത്തിനായുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. സുഡാനിലെ ജനതയുടെ ദുരിതങ്ങൾ ഉറപ്പായും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽ രാജ്യങ്ങളിലെ സുഡാനീസ് അഭയാർത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 14 മില്യൺ യൂറോ അയർലൻഡ് സഹായമായി നൽകി. എൽ ഫാഷറിലെ ജനങ്ങളെ ഓർത്ത് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. സുഡാനിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ ലഹരിവേട്ട. വൻ കൊക്കെയ്ൻ ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 8.1 മില്യൺ യൂറോയുടെ കൊക്കെയ്ൻ ആണ് പിടികൂടിയത്. ലാവോയിസിലെ താമസസ്ഥലത്ത് ഗാർഡയുടെ നാഷണൽ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 116 കിലോ കൊക്കെയ്ൻ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വച്ച് ആക്രമണത്തിന് ഇരയായ ഇംഗ്ലീഷ് ടൂറിസ്റ്റ് മരിച്ചു. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നഗരത്തിൽവച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മരണം. യുകെയിലെ ആശുപത്രിയിലായിരുന്നു മരണം എന്നാണ് ഗാർഡ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ ടെമ്പിൾ ബാറിൽ വച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. 20 കാരനാണ് കേസിലെ പ്രതി. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി 40 കാരന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഇയാളെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യുകെയിലേക്ക് തിരികെ കൊണ്ടുപോയി.
ഡബ്ലിൻ: അയർലൻഡിൽ വ്യാഴാഴ്ച അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലയിലാണ് നാളെ ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. കോർക്ക്, കെറി എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. നാളെ പകൽ 11 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. രാത്രി എട്ട് മണിവരെ ഇത് തുടരും. മഴയ്ക്ക് പുറമേ തെക്കൻ മേഖലയിൽ അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടർന്ന് കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചു. കെറി, കോർക്ക്, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലാണ് കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. പകൽ 11 മുതൽ ആരംഭിക്കുന്ന വാണിംഗ് രാത്രി 11 വരെ തുടരും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
