ഡബ്ലിൻ: ഡബ്ലിനിലെ ബാലിമണിൽ നിന്നും ബൈക്കുകളും സ്ക്രാംബ്ലറുകളും പിടിച്ചെടുത്ത് പോലീസ്. 44 വാഹനങ്ങളാണ് നഗരത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിൽ പിടിച്ചെടുത്തത്. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
നോർത്ത് ഡബ്ലിന്റെ സമീപ പ്രദേശങ്ങളിലെ 13 വീടുകളിൽ പോലീസ് പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നാണ് നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്. വാഹനങ്ങൾ 2023 ലെ റോഡ്സ് ട്രാഫിക് ആക്ട് പ്രകാരം ആണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ ഒരു വീട്ടിൽ നിന്നും 9,000 യൂറോ വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
Discussion about this post

