ഡബ്ലിൻ: അയർലൻഡിനെ വരിഞ്ഞുമുറുകി വായു മലിനീകരണം. രാജ്യത്ത് വായു മലിനീകരണത്തെ തുടർന്ന് പ്രതിവർഷം 1600 ഓളം പേർ പ്രായമാകുന്നതിന് മുൻപ് മരിക്കുന്നുവെന്നാണ് ക്ലൈമറ്റ് ആൻഡ് ഹെൽത്ത് അലയൻസിന്റെ റിപ്പോർട്ട്. വായു മലിനീകരണത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന നിരവധി പേർ രാജ്യത്തുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അയർലൻഡിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യമാണ് ഉള്ളത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, ഡിമെൻഷ്യ, ഗർഭകാല സങ്കീർണതകൾ എന്നിവയ്ക്ക് കാരണം ആകുന്നു.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പോഷകാഹാരം കുറഞ്ഞവർ എന്നിവരിലാണ് വായു മലിനീകരണം വലിയ സങ്കീർണതകൾ സൃഷ്ടിക്കുന്നത് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post

